ജാമിയയുമായി ചേർന്നുള്ള കോഴ്സ് പ്രവേശനത്തിൽ ഡൽഹി സർവകലാശാല മുസ്ലിം സംവരണം ഒഴിവാക്കുന്നു. മതപരമായ സംവരണം സർവകലാശാലയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് വിശദീകരണം. വിദ്യാഭ്യാസരംഗത്തെ കാവി വൽക്കരണത്തിന്‍റെ തുടർച്ചയാണിതെന്നും സർവകലാശാല തീരുമാനത്തിൽ നിന്നും പിന്‍മാറണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു
മാത്തമാറ്റിക്സ് എജ്യുക്കേഷൻ പ്രോഗ്രാമിലെ മാസ്റ്റർ ഓഫ് സയൻസിലേക്കുള്ള മുസ്ലിം സംവരണം ഒഴിവാക്കാനാണ് ഡൽഹി സർവകലാശാലയുടെ നീക്കം. ഡിയു ക്ലസ്റ്റർ ഇന്നൊവേഷൻ സെൻറർ ഗവേണിങ് ബോഡി ഇകാര്യത്തിൽ തീരുമാനമെടുത്തതായാണ് വിവരം. ഇനി വൈസ് ചാൻസിലർ പരിഗണിക്കാനുള്ള നിർദ്ദേശം നൽകും. മതപരമായ സംവരണം സർവകലാശാലയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നും മതത്തിന്‍റെ അടിസ്ഥാനത്തിൽ സർവകലാശാലയിൽ ഒരു കോഴ്സിനും സംവരണം പാടില്ലെന്നുമാണ് വിശദീകരണം.
30 സീറ്റുള്ള കോഴ്സിൽ 12 സീറ്റ് ജനറൽ, ആറെണ്ണം ഒ ബി സി, നാലെണ്ണം മുസ്ലിം ജനറൽ, മൂന്ന് എണ്ണം Ews,2 എണ്ണം എസ് സി , ST,മറ്റ് പിന്നോക്ക വിഭാഗങ്ങൾ, മുസ്ലിം സ്ത്രീ എന്നീവർക്ക് ഒന്ന് വീതം എന്നതാണ് നില. നീക്കത്തിനെതിരെ എം എസ് എഫ് രംഗത്തെത്തി. 2013 ലാണ് രണ്ട് സർവകലാശാലകളും സംയുക്തമായി കോഴ്സ് ആരംഭിക്കുന്നത്. 50ശതമാനം വച്ച് സീറ്റുകള് പങ്കിടാനായിരുന്നു ധാരണ. എന്നാല് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത് ഡൽഹി സർവകലാശാലയാണ് .CUET PG വഴിയാണ് പ്രവേശനം.