ഉത്തർപ്രദേശിലെ ലക്നൗവിൽ അമ്മയേയും നാല് സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ മുറിയിലാണ് കൊലപാതകം നടന്നത്.
ഇന്നലെ രാത്രിയാണ് ലക്നൗവിലെ താന നക മേഖലയിൽ ക്രൂര കൊലപാതകം നടന്നത്. അമ്മയേയും 8, 16, 18, 19 വയസുള്ള നാല് സഹോദരിമാരെയും അർഷാദ് എന്നയാൾ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അർഷാദിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുടുംബ കലഹമാണ് കാരണമെന്നും അർഷാദ് പറഞ്ഞതായി ഡി.സി.പി
ആഗ്ര സ്വദേശിയായ അർഷാദ് പുതുവൽസരാഘോഷങ്ങൾക്ക് എന്ന പേരിലാണ് കുടുംബത്തോടൊപ്പം ലക്നൗവിൽ മുറിയെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്