AI Generated Image

AI Generated Image

ക്ലാസ് മുറിയിലിരുന്ന് അധ്യാപകന്‍ അശ്ലീല വിഡിയോ കാണുന്നത് തിരിച്ചറിഞ്ഞ് കളിയാക്കിയ എട്ടുവയസുകാരന് നേരെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. അധ്യാപകന്‍ കുല്‍ദീപ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ നടപടി. ക്ലാസിലിരുന്ന് കുല്‍ദീപ് യാദവ് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടുവെന്നും ഇത് കണ്ട കുട്ടികള്‍ അധ്യാപകന്‍റെ ചെയ്തിയെ കുറിച്ച് ക്ലാസിലിരുന്ന് സംസാരിക്കാനും കളിയാക്കി ചിരിക്കാനും തുടങ്ങിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്ന് പൊലീസും  പറയുന്നു. 

വിദ്യാര്‍ഥികള്‍ കളിയാക്കിയതോടെ നിയന്ത്രണം വിട്ട കുല്‍ദീപ് എട്ടുവയസുകാരന്‍റെ തലമുടി പിടിച്ച് വലിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും അടിക്കുകയും െചയ്തുവെന്നാണ് കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ കുട്ടിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും കേള്‍വിശക്തിയെ ബാധിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധ്യാപകന്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സൂപ്രണ്ട് ഗോപിനാഥ് സോണിയും  വ്യക്തമാക്കി. 

ENGLISH SUMMARY:

A school teacher allegedly beat up an eight-year-old boy after the child caught him watching an obscene film in the classroom in Jhansi, Uttar Pradesh.