ഗോമൂത്രം കുടിക്കുന്നതും ചാണകം പൂശുന്നതും ഇന്ന് ഇന്ത്യയില്‍ ഒരു പുതിയ കാര്യമല്ല. ഗോമൂത്രത്തിന്‍റെയും ചാണകത്തിന്‍റേയും ഗുണഗണങ്ങളെ പറ്റി മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ വാഴ്ത്തുന്നത് നാം കണ്ടിട്ടുണ്ട്. അടുത്തിടെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ഭ പന്തലിലേക്കുള്ള പ്രവേശനത്തിനായി ഗോമൂത്രം നിര്‍ബന്ധമാക്കണമെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവന വിവാദത്തിലായിരുന്നു.
ഇപ്പോഴിതാ ഡ്യൂട്ടിക്കിടെയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പശു മൂത്രമൊഴിക്കുന്നതിനിടെ ദൈവീകമെന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗോമൂത്രം കുടിക്കുന്നത്. റേഡിയോ ജെനോവ എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വിഡിയോക്ക് ഇതിനോടകം തന്നെ രണ്ടു മില്യണിലധികം കാഴ്ചക്കാരായിട്ടുണ്ട്.
പൊലീസിന്‍റെ പ്രവര്‍ത്തിയെ ആനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്. ഇന്ത്യയില്‍ പശുവിനെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും അതിനാല്‍ ഗോമൂത്രം കുടിക്കുന്നത് ഒരു പുതിയ കാര്യമല്ലെന്നും ചിലര്‍ പറയുമ്പോള്‍ വിഡിയോ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഗോമൂത്രം സൂപ്പര്‍ പവര്‍ തരുമെന്നായിരുന്നു ഒരാള്‍ തമാശയായി കമന്‍റ് ചെയ്തത്. ഇന്ത്യയില്‍ പശു അമ്മയാണെന്നും ഗോമൂത്രം കുടിക്കുന്നതിലൂടെ എല്ലാ തെറ്റില്‍ നിന്നും മോചനം ലഭിക്കുമെന്നുമാണ് മറ്റൊരു കമന്‍റ്.