TOPICS COVERED

അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന ആരോപണത്തെ ചൊല്ലി എ.എ.പി–ബി.ജെ.പി പോര് മുറുകുന്നു. വസതി നവീകരിക്കാന്‍ മദ്യവ്യവസായികള്‍ കേജ്‌രിവാളിന് പണം നല്‍കിയെന്ന പുതിയ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.  പ്രധാനമന്ത്രിയുടെ വസതിയുടെ ആഡംബരവും കണക്കും ജനങ്ങള്‍ അറിയണമെന്ന് എ.എ.പി പ്രതികരിച്ചു.

മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്‌രിവാള്‍ നികുതിപ്പണം ഉപയോഗിച്ച്  ഔദ്യോഗിക വസതി മോടിപിടിപ്പിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് മദ്യവ്യവസായികള്‍ ഇതിനായി പണംമുടക്കി എന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനാണ് മദ്യവ്യവസായികള്‍ അവരുടെ അടുത്ത സുഹൃത്തായ കേജ്‌രിവാളിന് പണം നല്‍കിയത്. ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ താന്‍ മാപ്പുപറയാമെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ

അതേസമയം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികള്‍ ഒരേസമയത്താണ് നിര്‍മിച്ചതെന്നും രണ്ട് വസതികളും പരിശോധിക്കാന്‍ അനുവദിക്കണം എന്നുമാണ് എ.എ.പിയുടെ ആവശ്യം. ഇരുവസതികളിലും ഇന്നലെ മന്ത്രി സൗരവ് ഭരദ്വാജും സഞ്ജയ് സിങ് എം.പിയും എത്തിയെങ്കിലും പൊലീസ് തടഞ്ഞു. അതിനിടെ തന്നെ ഔദ്യോഗിക വസതിയില്‍നിന്ന് ഇറക്കിവിട്ടെന്ന മുഖ്യമന്ത്രി അതിഷിയുടെ ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ ബി.ജെ.പി നേതാക്കള്‍ അതിഷിയുടെ വീടിന് പുറത്ത് സംഘടിച്ചു. 

ENGLISH SUMMARY:

Allegation that Arvind Kejriwal decorated the official residence while he was the Chief Minister