അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് കേന്ദ്ര സർക്കാരിനെതിരെ ഒരുമിച്ച് നിൽക്കാൻ കർഷക സംഘടനകളുടെ ശ്രമം. നിരാഹാര സമരം തുടരുന്ന ദല്ലേവാളിനെ സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയ വിഭാഗം ചർച്ചകൾക്ക് ക്ഷണിച്ചു. അതേസമയം നിയമംമൂലം താങ്ങുവില ഉറപ്പാക്കാൻ പഞ്ചാബ് ബിജെപി,, പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ദല്ലേവാൾ ആവശ്യപ്പെട്ടു.
ഡൽഹി സമരത്തിന് പിന്നാലെയാണ് പിന്നാലെയാണ് സംയുക്ത കിസാൻ മോർച്ച എന്ന വൻ കൂട്ടായ്മ രാഷ്ട്രീയം, രാഷ്ട്രീയേതരം എന്നിങ്ങനെ രണ്ടായി പിളർന്നത്. രാഷ്ട്രീയേതര വിഭാഗത്തിന് നേതൃത്വം നൽകുന്നത് ഖനൗരിയിൽ നിരാഹാര സമരം നടത്തുന്ന ജിഗ്ജിത് സിങ് ദല്ലേവാളാണ്. മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കണം എന്ന ആവശ്യം എല്ലാ കർഷക സംഘടനകളും ഒരുപോലെ ഉന്നയിക്കുന്നതാണെങ്കിലും എസ്.കെ.എം. രാഷ്ട്രീയ വിഭാഗം ദല്ലേവാളിന് പിന്നിൽ അണിനിരന്നിരുന്നില്ല. നിലവിൽ ജീവൻ നൽകാൻ തയ്യാറായുള്ള ദല്ലേവാളിൻ്റെ നിരാഹാര സമരം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ രാഷ്ട്രീയ വിഭാഗം ഇറങ്ങിയിരിക്കുന്നത്. പി കൃഷ്ണപ്രസാദ് അടക്കമുള്ളവരുടെ സംഘമാണ് സമരപ്പന്തൽ എത്തി ദല്ലേവാളിനെ ചർച്ചയ്ക്ക് വിളിച്ചത്
നിരാഹാര സമരത്തിന് പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷൻമാർക്ക് ദല്ലേവാൾ കത്തയച്ചിട്ടുണ്ട്. പഞ്ചാബ് ബിജെപി പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ദല്ലേവാൾ കോൺഗ്രസ് നേതാവ് രൺദീപ് സുർജെ വാല സമരപ്പന്തലിൽ എത്തി ദല്ലേവാളിനെ കണ്ടു. നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചുള്ള കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.