അരവിന്ദ് കെജ്രിവാൾ ആർഎസ്എസ് ബന്ധമുള്ള കുടുംബത്തിൽ നിന്നുള്ളയാളും ആർഎസ്എസ് ബന്ധം പുലർത്തുന്ന ആളുമാണെന്ന് ന്യുഡൽഹി സ്ഥാനാർഥി സന്ദീപ് ദിക്ഷിത് മനോരമ ന്യൂസിനോട്. കെജ്രിവാൾ സൗജന്യ പ്രഖ്യാപനങ്ങൾ നടത്തുന്നത് മോശം ഭരണത്തെ മറികടക്കാനാണ്. ബിജെപിയെക്കാൾ കോൺഗ്രസിനെ ശത്രുവായി കാണുന്നവരാണ് ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. വോട്ടിനായി പണം വിതരണം ചെയ്ത ബിജെപി സ്ഥാനാർഥി പർവേശ് വർമ്മക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.