ഡല്‍ഹിയിലെ പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെ അരവിന്ദ് കേജ്‌രിവാള്‍ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പിയുടെ വന്‍ പ്രതിഷേധം. കേജ്‌രിവാളിന്‍റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ഉത്തര്‍പ്രദേശില്‍നിന്നും ബിഹാറില്‍ നിന്നുമുള്ളവരെ ബി.ജെ.പി അനധികൃതമായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു എന്ന അരവിന്ദ് കേജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരായായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. അശോക റോഡില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് കേജ്‌രിവാളിന്‍റെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു. ആദ്യ നിര ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ നീങ്ങിയതോടെ സംഘര്‍ഷമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെ അപമാനിക്കുന്നത് അംഗീകരിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ഡല്‍ഹി യുവമോര്‍ച്ച ഉപാധ്യക്ഷനും മലയാളിയുമായ അര്‍ജുന്‍ വെളോട്ടില്‍ പറഞ്ഞു. അതേസമയം എന്നും പൂർവ്വാഞ്ചലുകൾക്കൊപ്പമാണെന്നും പൂർവാഞ്ചൽ കോളനികളിൽ വികസനം സാധ്യമാക്കിയത് എ.എ.പി സർക്കാർ ആണെന്നും കെജ്രിവാൾ പ്രതികരിച്ചു. പൂർവ്വാഞ്ചലുകളെ ആം ആദ്മി പാർട്ടി സ്‌നേഹിച്ചിരുന്നെങ്കിൽ എന്നേ അവര്‍ക്ക് ജോലി നല്‍കുകയും യമുനാ നദി വൃത്തിയാക്കുകയും ചെയ്യുമായിരുന്നു എന്ന്.