ഭര്‍ത്താവ് ആത്മഹത്യ ചെയ്ത വ്യസനത്തില്‍ ഭാര്യയും ജീവനൊടുക്കി. ഉത്തര്‍ പ്രദേശിയിലെ ഗാസിയബാദിലാണ് സംഭവം. കുടുബപ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ 28കാരിയായ ശിവാനി വീടുവിട്ടുപോയി . ആ വാശിയില്‍ മിനിറ്റുകള്‍ക്കകം ഭര്‍ത്താവ് വിജയ് പ്രതാപ് ചൗഹാന്‍ (32) ജീവനൊടുക്കി. ഇരുവര്‍ക്കും ഒരു വയസ് പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത് . തര്‍ക്കം രൂക്ഷമായതോടെ ശിവാനി വീടുവിട്ടിറങ്ങി. അല്‍പംകഴിഞ്ഞ് ശിവാനിയെ ഫോണില്‍ വിളിച്ച വിജയ് പ്രതാപ് ജീവനൊടുക്കുകയാണെന്ന് ഭീഷണി മുഴക്കി . നീ എന്നെയിനി കാണില്ലെന്നാണ് വിജയ് പ്രതാപ് ഫോണില്‍ അറിയിച്ചത് . പക്ഷേ ശിവാനി അത് ചെവിക്കൊണ്ടില്ല. നേരെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലേക്ക് യാത്ര തുടങ്ങി അല്‍പസമയത്തിന് ശേഷം വിജയ് പ്രതാപിന്‍റെ ബന്ധു മീര വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഈ വിവിരം ശിവാനിയെ ഫോണ്‍ ചെയ്ത് അറിയിക്കുകയും ചെയ്തു. ഈ സമയം ശിവാനി വീട്ടില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയായിരുന്നു. വിവരം അറിഞ്ഞ മനോവിഷമത്തില്‍ ശിവാനിതൊട്ടടുത്ത് കണ്ട ഇലക്ട്രിക്ക് പോളില്‍ തുങ്ങിമരിച്ചു.
ഡല്‍ഹി യുപി പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. ആത്മഹത്യാക്കുറിപ്പോ മറ്റു സംശയാസ്പദമായ തരത്തിലുള്ള തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.