ചാരം പൂശിയും രുദ്രാക്ഷമാലകളും അണിഞ്ഞും സന്യാസിമാര്‍. മന്ത്രോച്ചാരണങ്ങളുടെ തീഷ്ണത. ഭക്തിലഹരിയില്‍ ആറാടിയുള്ള നൃത്തം. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ കോടികളില്‍ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍റെ ഭാര്യ മുതല്‍ ടീനേജുകാര്‍ വരെയുണ്ട്.
വര്‍ഷങ്ങളായി ഇരിക്കുകയോ കിടക്കുകയോ ചെയ്യാത്തവര്‍, തൂണില്‍ കൈ ബന്ധിച്ച് ലോകസമാധാനത്തിനായി പ്രാര്‍ഥിക്കുന്നവര്‍, കുംഭമേളയിലെ കാഴ്ചയും കേള്‍വിയും ലോകത്ത് മറ്റെവിടെയും കാണില്ല. 12 വര്‍ഷത്തെ നില്‍പ് വ്രതമെടുത്ത രൂപേഷ്പുരി ഖണ്ഡശ്വരി ബാബ ഇപ്പോള്‍ ആറുവര്‍ഷം പിന്നിട്ടു. ഉറങ്ങുന്നതുപോലും നിന്നുകൊണ്ട്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നത് മറ്റൊരു കാഴ്ച. നിരന്തരസാധനയാണ് ഈ കഴിവിനു പിന്നില്‍. ശൈവഭക്തരായ, മലമുകളിലെ ഗുഹകളില്‍ താമസിക്കുന്ന അഖാരകൾ എന്നറിയപ്പെടുന്ന സന്യാസി സംഘങ്ങളുടെ ഘോഷയാത്ര തന്നെ ഭക്തിയുടെ ആഘോഷമാണ്.
ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍റെ ഭാര്യ ലൊറീന്‍ പവല്‍ ജോബ്സ് കുംഭമേളയുടെ ആദ്യദിവസം തന്നെ എത്തി. ലൊറീന്‍ തനിക്ക് മകളെപ്പോലെയെന്ന് സന്യാസി കൈലാസാനന്ദ് ഗിരി മഹാരാജ് പ്രതികരിച്ചു. 32,000 ഹെക്ടർ വിസ്തൃതിയിൽ അതിവിശാലമായ കുംഭ്നഗരിയാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക നഗരം