kejriwal

TOPICS COVERED

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹിയില്‍ അരവിന്ദ് കേജ്‍രിവാളിനുനേരെ ആക്രമണം. കാറിനുനേരെ കല്ലെറിഞ്ഞത് ബിജെപി പ്രവര്‍ത്തകരെന്ന് ആം ആദ്മി പാര്‍ട്ടി. കേജ്‍രിവാളിന്‍റെ കാര്‍ തട്ടി മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്ന് ബിജെപിയുടെ മറുപടി. ഡല്‍ഹിയില്‍ മല്‍സരം ഒറ്റയ്ക്കെന്ന് ആദ്യം പ്രഖ്യാപിച്ചത് ആം ആദ്മി പാര്‍ട്ടിയാണെന്ന് ഇന്ത്യ സഖ്യത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് പറഞ്ഞു. 

 

കേജ്‌രിവാള്‍ മല്‍സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ആദ്യം ഏതാനും പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നു. പിന്നാലെ കല്ലേറ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേശ് വര്‍മയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി. കേജ്‍രിവാളിന്‍റെ കാര്‍ തട്ടി മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്ന് ബിജെപിയുടെ മറുപടി. കേജ്‍രിവാളിന്‍റെ സത്യവാങ്മൂലത്തില്‍ വരുമാനത്തിലെ പൊരുത്തക്കേടുകള്‍ ഉന്നയിച്ച ബിജെപി,,, പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട്,,, വരണാധികാരിക്ക് പരാതി നല്‍കി. അതിനിടെ, ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയുമായി തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് ആവര്‍ത്തിച്ചു. ആം ആദ്മി പാര്‍ട്ടി അധികാരത്തിലിരിക്കെയാണ് ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഏഴ് സീറ്റും നേടിയതെന്ന് അജയ് മാക്കന്‍.

കേജ്‍രിവാളിനെ ദേശദ്രോഹി എന്ന് വിളിച്ചത് എന്തുകൊണ്ടെന്ന് തിരഞ്ഞെടുപ്പിന് മുന്‍പായി വിശദീകരിക്കുമെന്നും അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Arvind Kejriwal was attacked during an election campaign in Delhi. The Aam Aadmi Party claims that BJP workers threw stones at his car.