പ്രതിഷേധം തുടരുന്ന കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍. നിരാഹാരസമരം തുടരുന്ന ദല്ലേവാളിന് കേന്ദ്രസര്‍ക്കാര്‍ നേരിട്ടെത്തി കത്ത് നല്‍കി. ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചു. ദല്ലേവാള്‍ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം പറഞ്ഞു. താങ്ങുവില നിയമംമൂലം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുെട പ്രതിഷേധം.
ENGLISH SUMMARY:
Centre to hold meeting with protesting farmers on Feb 14; Dallewal urged to take medical aid