rahul-gandhi-against-mohan-bhagwat

രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തി പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്. പരാമര്‍ശം ദേശസുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയെന്നാണ് പരാതി. ജനുവരി 15ന് ഡൽഹിയിലെ കോട്‌ല റോഡിൽ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു വിവാദപരാമര്‍ശം.

ഭാരതീയ ന്യായ സംഹിത 152, 197(1)d വകുപ്പുകൾ പ്രകാരം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിച്ചുവെന്നും പരാതിക്കാരനായ മൊൻജിത് ചേതിയ ആരോപിച്ചു.

ENGLISH SUMMARY:

Rahul Gandhi faces a case filed by Guwahati Police for his remark during the Congress office inauguration in Delhi. The statement allegedly threatens national unity and public order.