needle-in-pill

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രി ഫാർമസിയിൽ നിന്ന് രോഗിക്ക് നൽകിയ ഗുളികയില്‍നിന്ന് മൊട്ടുസൂചി കിട്ടിയെന്ന പരാതി വ്യാജമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതില്‍ ഗുളികയ്ക്കുള്ളില്‍ ഇരുന്ന ലക്ഷണമില്ല. സൂചിയുടെ അറ്റംമാത്രം തുരുമ്പെടുത്ത നിലയിലായിരുന്നു. പരാതിക്കാരിക്ക് എക്സ്റേ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി.

ശ്വാസംമുട്ടലിന് ചികിത്സതേടിയ മേമല സ്വദേശിനി വസന്തയാണ് ഗുളികയില്‍ നിന്ന് മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയുമായി എത്തിയത്. രണ്ട് ക്യാപ്സൂൾ ഗുളികകള്‍ കഴിച്ച് പിറ്റേദിവസം മൂന്നാമത്തെ ഗുളിക എടുത്തപ്പോള്‍ അതിലൊന്നുമില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോളാണ് സൂചി കണ്ടെത്തിയത്. അടുത്ത ക്യാപ്സൂളിലും സൂചി ഉണ്ടായിരുന്നു. ഇതോടെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായികുന്നു.

ENGLISH SUMMARY:

The Health Department concludes that the complaint about a needle in pills at Thiruvananthapuram’s Vithura Taluk Hospital is baseless. Investigations revealed no evidence, and X-ray results showed no abnormalities in the complainant.