gaza-comeback

TOPICS COVERED

470 ദിവസം നീണ്ട യുദ്ധം ബാക്കിയാക്കിയ നൊമ്പരക്കാഴ്ചകളാണ് ഗാസയിലെങ്ങും. അഭയം തേടി അലയുന്ന ആയിരങ്ങള്‍.  ഭക്ഷണത്തിനായി നെട്ടോട്ടമോടുന്ന കുരുന്നുകള്‍. എണ്ണിയാലും പറഞ്ഞാലു തീരാത്ത ദുരിതം.  ഇതില്‍ നിന്ന് കരയറാന്‍ മാസങ്ങള്‍ വേണ്ടിവരും. ഭക്ഷണവും മരുന്നമുമായി ട്രക്കുകള്‍ അതിര്‍ത്തികളിലുണ്ടെങ്കിലും ഇവ ഗാസയിലേക്ക് എത്തുന്നതിന്റെ വേഗമനുസരിച്ചാകും ആശ്വാസമെത്തുക.  പ്രതിദിനം അഞ്ഞൂറ് ട്രക്കുകള്‍  എത്തിയാലേ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരയറാനാകൂ. 

 

 പലായനം ചെയ്ത പത്തുലക്ഷത്തോളും ആളുകള്‍ ഗാസയിലേക്ക് മടങ്ങിയെത്താന്‍  ആഗ്രഹിക്കുന്നവരാണ്.  അതിര്‍ത്തി കടന്നെത്തിയാലും ഇവര്‍ക്ക് അഭയമേകാന്‍ നിലവിലെ ഗാസയ്ക്ക് കഴിയല്ല. അറുപത് ശതമാനത്തോളം പാര്‍പ്പിടങ്ങള്‍ യുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായി. താല്‍ക്കാലിക കൂടാരങ്ങളിയാലും സ്വന്തം മണ്ണിലേക്ക് മടങ്ങാനാണ് അഭയാര്‍ഥികളുടെ ആഗ്രഹം.  വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുപിന്നാലെ റഫ അടക്കം അതിര്‍ത്തികളിലേക്ക് പലസ്തീനികളുടെ ഒഴുക്ക് തുടങ്ങി.

 കര്‍ശന പരിശോധനകള്‍ക്കുശേഷമാകും ഇവരെ കടത്തിവിടുക.  അതിനാല്‍ പലായനത്തെക്കാള്‍ ദുരിതമാകുമോ മടക്കമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 

ENGLISH SUMMARY:

Despite the ceasefire coming into effect, it will take months for Gaza to return to normalcy. Food, medical aid, and shelter are the immediate needs of the common people. The future of the ceasefire agreement and Gaza will depend on the positions and compromises of both Israel and Hamas.