DMK ക്കെതിരെ ആഞ്ഞടിച്ച് TVK അധ്യക്ഷൻ വിജയ്. മധുരയിലെ ടങ്സ്റ്റൻ ഖനന വിഷയത്തിൽ സര്‍ക്കാര്‍ ഖനനത്തിന് എതിരായ നിലപാട് എടുക്കുന്നു. എന്നാല്‍ പരന്തൂരിൽ വിപരീതമായ ഒരു തീരുമാനം ആണ് സര്‍ക്കാര്‍ എടുക്കുന്നത്. സർക്കാരിന് ഇതിൽ എന്തോ ലാഭം ഉണ്ട് എന്നും വിജയ് ആരോപ്പിച്ചു. ഏകനാപുരത്ത് പരന്തൂർ വിമാനത്താവളത്തിന് എതിരെ പ്രതിഷേധം നടത്തുന്നവരെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറന്ന കാരവനിൽ എത്തിയാണ് പ്രതിഷേധം നടത്തുന്ന 13 ഗ്രാമത്തിലുള്ളവരെ അദ്ദേഹം കണ്ടത്. ഏകാനാപുരത്തെ കല്യാണ മണ്ഡപത്തിൽ വെച്ച് ആയിരുന്നു കൂടിക്കാഴ്ച.