ഗോവയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പത്തു പേര്‍മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. യെല്ലാപൂരിനു സമീപം അരേബയില്‍ ചുരത്തോട് ചേര്‍ന്നു ദേശീയപാത 63 ലാണു പച്ചക്കറി കയറ്റിവന്ന ലോറി താഴ്ചയിലേക്കു പതിച്ചത്. സാവന്നരൂല്‍ നിന്നു പച്ചക്കറികളും പഴങ്ങളുമായി കുംത മാര്‍ക്കറ്റിലേക്കു വരികയായിരുന്ന ലോറിയില്‍ കര്‍ഷകരും വ്യാപാരികളുമടക്കം 26 പേര്‍ ഉണ്ടായിരുന്നു.
മറ്റൊരു വാഹനത്തിനു കടന്നുപോകാനായി ഒതുക്കി കൊടുക്കുന്നതിനിടെ റോഡരികിലെ അന്‍പത് മീറ്ററലധികം താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. 9 പേര്‍ അപകട സ്ഥലത്തു വച്ചും ഒരാള്‍ ചികിത്സയിലിരിക്കെയുമാണു മരിച്ചത്.പുലര്‍ച്ചെ 5.30ഓടെയാണ് അപകടം. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.