ചെക്ക് കേസിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ മജിസ്ട്രേറ്റ് കോടതി. മൂന്നുമാസം തടവു ശിക്ഷയാണ് അന്ധേരിയിലെ കോടതി വിധിച്ചത്. 3.72 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി.
2018 ലാണ് മഹേഷ് ചന്ദ്ര മിശ്ര എന്നയാൾ ചെക്ക് മടങ്ങി എന്ന് കാണിച്ച് രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസ് നൽകിയത്. കേസിൽ 2022ൽ സംവിധായകൻ ജാമ്യം എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വാദം കേൾക്കലിന് രാം ഗോപാൽ വർമ്മ ഹാജരായിരുന്നില്ല.