ഈ വര്‍ഷത്തെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം, മുന്‍ ഹോക്കി താരം പി.ആര്‍.ശ്രീജേഷ്, നടി ശോഭന എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായി. മുന്‍ ഫുട്ബോള്‍ താരം ഐ.എം.വിജയന്‍, സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി, മൃദംഗവിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ എന്നിവരെ പത്മശ്രീ നല്‍കി ആദരിച്ചു. നടന്‍മാരായ അജിത് കുമാര്‍, നന്ദമുരി ബാലകൃഷ്ണ, ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ എന്നിവര്‍ക്ക് പത്മഭൂഷണന്‍ ലഭിച്ചു. ഗസല്‍ ഗായകന്‍ പങ്കജ് ഉധാസിനും ബി.ജെ.പി. നേതാവായിരുന്ന സുശീല്‍ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പത്മ ഭൂഷണന്‍ സമ്മാനിക്കും.
മരണാനന്തരം എഴുത്തിന്‍റെ കുലപതിക്ക് രാജ്യത്തിന്‍റെ ആദരം. എം.ടിക്ക് ലഭിച്ച പത്മവിഭൂഷണ്‍ വൈകിവന്ന അംഗീകാരമായി. മലയാള സാഹിത്യത്തിന് നല്‍കി സംഭാവനകള്‍ പരിഗണിച്ചാണ് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതി സമ്മാനിക്കുന്നത്. സുസുക്കി സ്ഥാപകന്‍ ഒസാമ സുസുക്കി, ബിഹാറിലെ നാടന്‍പാട്ട് കലാകാരി ശാരദ സിന്‍ഹ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. ഹൃദയശസ്ത്രക്രിയ രംഗത്തെ സംഭാവനകള്‍ക്ക് ജോസ് ചാക്കോ പെരിയപുറവും രണ്ടുപതിറ്റാണ്ട് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഗോള്‍വല ചോരാതെ കാത്ത പി.ആര്‍.ശ്രീജേഷിനും പത്മഭൂഷണ്‍. ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ ഐ.എം.വിജയനെയും പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യ കെ.ഓമനക്കുട്ടിയമ്മയെയും പത്മശ്രീക്ക് അര്‍ഹരാക്കി.
നടി ശോഭന, നടന്‍മാരായ അജിത് കുമാര്‍, നന്ദമുരി ബാലകൃഷ്ണ, ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ എന്നിവര്‍ക്ക് പത്മഭൂഷണന്‍ ലഭിച്ചു. ഗസല്‍ ഗായകന്‍ പങ്കജ് ഉധാസിനും ബി.ജെ.പി. നേതാവായിരുന്ന സുശീല്‍ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പത്മ ഭൂഷണന്‍ സമ്മാനിക്കും. മൃദംഗവിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ, ഹിന്ദുസ്ഥാനി സംഗീതജ്ഞ അശ്വിനി ഭിദെ ദേശ്പാണ്ഡേ, ഗായകന്‍ അര്‍ജിത് സിങ്, ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍ എന്നിവര്‍ക്ക് പത്മശ്രീ. ഒസാമ സുസുക്കി അടക്കം രണ്ട് വിദേശികള്‍ക്കും ഇത്തവണ പത്മ പുരസ്കാരം ലഭിച്ചത് ശ്രദ്ധേയമായി.