child-fall

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്.

ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി അബദ്ധത്തില്‍ താഴേക്ക് വീണു. പതിമൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ അത്ഭുതകരമായി പിടിച്ചെടുത്ത് യുവാവ്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ‘ദൈവത്തിന്‍റെ കരങ്ങള്‍’ എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍ മുഴുവന്‍.

ദേവിച്ചപട പ്രദേശത്തുള്ള ഫ്ലാറ്റിലാണ് രണ്ടു വയസ്സുകാരിയും കുടുംബവും താമസിക്കുന്നത്. പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് തെന്നിവീഴുകയായിരുന്നു. ബാല്‍ക്കണിയിലെ കമ്പിയില്‍ കുഞ്ഞ് കുറച്ചുനേരം തൂങ്ങിക്കിടന്നു. പിന്നീടാണ് താഴേക്ക് വീണതെന്ന് ദൃക്സാക്ഷി. ഈ സമയം കെട്ടിടത്തിനു സമീപത്തുകൂടി നടന്നുപോകുകയായിരുന്നു ഭവേഷ് മാത്രേ എന്ന യുവാവ്. ഇയാളുടെ സമയോചിതമായ ഇടപെടല്‍ വന്‍ അപകടമാണ് ഒഴിവാക്കിയത്.

മുകളില്‍ നിന്ന് വീഴുന്നത് കണ്ടപാടെ ഓടിച്ചെന്നുവെങ്കിലും കുഞ്ഞിനെ പിടിച്ചെടുക്കാന്‍ ഭവേഷിന് കഴിഞ്ഞില്ല. ഭവേഷിന്‍റെ കയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീഴുകയാണ്. പക്ഷേ അത്രയും മുകളില്‍ നിന്ന് വീണതിന്‍റെ ആഘാതം കുറയ്ക്കാനായി. കുഞ്ഞ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞ് വീഴുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ പോലും സമയമുണ്ടായില്ല എന്നാണ് ഭവേഷ് പിന്നീട് പ്രതികരിച്ചത്. 

ENGLISH SUMMARY:

In a miraculous moment, a two-year-old child survived a 13-floor-fall at a high-rise society in Maharashtra's Thane. Her life was saved due to the alertness of a man passing by that building block at the time. The video of the incident has gone viral on social media, with netizens hailing the man to be a real-life hero. The man, Bhavesh Mhatre, though couldn't fully catch the toddler, he was able to break the fall and thus resulting in minimum injuries to the child.