മഹാ കുംഭമേളയ്ക്കിടെ പുലർച്ചെയുണ്ടായ അപകടത്തിൽ 30 മരണം . വിശദാംശങ്ങള്‍ പുറത്തുവിട്ട് യു.പി. പൊലീസ് . 25 പേരെ തിരിച്ചറിഞ്ഞു. 60 പേര്‍ക്ക് പരുക്കേറ്റു . 

പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലായിരുന്നു അപകടം. ബാരിക്കേഡ് തകര്‍ന്നതാണ് കാരണം. ഹെല്‍പ് ലൈന്‍ നമ്പര്‍– 1920 

പരുക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിടാത്ത സർക്കാർ നടപടി വിവാദമായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പരുക്കേറ്റവർ  സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി പ്രതികരിച്ചു. സ്ഥിതി നിയന്ത്രണ വിധേയം എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 

മഹാ കുംഭമേളയിലെ സുപ്രധാന ദിനമായ മൗനി അമാവാസിയായ ഇന്ന് ഗംഗ യമുന സംഗമസ്ഥാനത്തെ സ്നാനത്തിന് 10 കോടി പേരെയാണ്  പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അർദ്ധരാത്രിയോടെ പ്രതീക്ഷിച്ചതിലും അധികം തീർത്ഥാടകർ സംഗം ഘാട്ടിലെത്തിയതോടെ ബാരിക്കേഡുകൾ തകർന്നു. വീണവർക്ക് മുകളിലൂടെ ജനക്കൂട്ടം നീങ്ങി. 

മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ച് മൗനംപാലിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീർത്ഥാടകർ ബാരിക്കേഡുകൾ മറികടന്നതാണ് അപകടകാരണമെന്നും സമീപത്തുള്ള ഘാട്ടുകളിൽ സ്നാനം നടത്താൻ തീർത്ഥാടകർ ശ്രദ്ധിക്കണമെന്നും നേരത്തെ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ യോഗി ആദിത്യനാഥുമായി സംസാരിച്ചു. 

ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും സ്ഥിതി വിലയിരുത്തി. 

അധികമായി വിന്യസിച്ച എന്‍ഡിആര്‍എഫ് സംഘങ്ങൾ തീർത്ഥാടകരെ പല ഘാട്ടുകളിലേക്കായി തിരിച്ചുവിട്ടതോടെ തിരക്ക് കുറഞ്ഞു

ENGLISH SUMMARY:

30 Dead, 60 Injured In Maha Kumbh Stampede, Says UP Top Cop