ബെംഗളുരു നഗരത്തില്‍ ഭീതിപരത്തി വീണ്ടും പുലി സാന്നിധ്യം സ്ഥിരീകരിച്ചു. നോര്‍ത്ത് ബെംഗളുരു രാമഗൊണ്ടനഹള്ളിയിലെ അപ്പാര്‍ട്ട്മെന്‍റിലാണ് രണ്ടുപുലികളെത്തിയത്. വനംവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടപ്പിച്ചു. പുള്ളിപുലികള്‍ കൂട്ടമായി നഗരസവാരിക്കിറങ്ങിയതിന്‍റെ നടുക്കത്തിലാണു ഇന്ത്യയുടെ സിലിക്കണ്‍വാലി.
ആളുകള്‍ തിങ്ങിപാര്‍ക്കുന്ന നഗരത്തിന്‍റെ പ്രാന്തപ്രദേശമായ രാമഗൊണ്ടഹള്ളിയിലെ അപ്പാര്‍ട്ട്മെന്‍റിലെ പാര്‍ക്കിങ് ഏരിയിലാണ് ഒടുവില്‍ പുലികളെത്തിയത്. ഒരാഴ്ചയിലേറയായി പ്രദേശത്തു പുലി സാന്നിധ്യമുണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനോടു ചേര്‍ന്നുള്ള ശിവക്കോട്ട പഞ്ചായത്തു പരിധിയിലും പുലി സാന്നിധ്യം സ്ഥിരീകരിച്ചു. തുടര്‍ന്നു വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കി.
വരുണ ലേയൗട്ടിലിറങ്ങിയ പുലി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന രണ്ടുപശുക്കളെ കൊന്നിരുന്നു. തുടര്‍ന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്. സമീപത്തെ ബന്നാര്‍കട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നെത്തിയതാണു പുലിയെന്നാണു നിഗമനം. അതേസമയം മൈസുരുവിലെ ഇന്‍ഫോസിസ് ക്യാംപസില്‍ കണ്ടെത്തിയ പുലിയ പിടികൂടാനാവാത്തത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ട്രോളിനു കാരണായി.