swathi-arrest

എ.എ.പി. ചെയര്‍മാന്‍ അരവിന്ദ് കേജ്‌രിവാളിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധ സൂചകമായി മാലിന്യംതള്ളി പാര്‍ട്ടിയുടെ രാജ്യസഭ എം.പി സ്വാതി മലിവാള്‍. പിന്നാലെ പൊലീസ് എത്തി ബലംപ്രയോഗിച്ച് സ്വാതിയെ കസ്റ്റഡിയിലെടുത്തു. വലിച്ചിഴച്ചാണ് എം.പിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഡല്‍ഹിയില്‍ റോഡിലും വീടുകള്‍ക്ക് മുന്നിലും വരെ മാലിന്യം നിറഞ്ഞുകിടക്കുകയാണെന്നും ഇത് നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു സ്വാതി മലിവാളിന്‍റെ പ്രതിഷേധം. ഏറെക്കാലമായി എ.എ.പിയുമായി അകന്ന് പ്രവര്‍ത്തിക്കുകയാണ് സ്വാതി മലിവാള്‍.

      ENGLISH SUMMARY:

      AAP Rajya Sabha MP Swati Maliwal was arrested after throwing garbage in front of Delhi Chief Minister Arvind Kejriwal’s residence as a mark of protest. Police intervened and forcefully took her into custody