നാളെയാണ് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞതവണ അംബേദ്കറും അദാനിക്കെതിരായ അഴിമതിയുമായിരുന്നെങ്കില്‍ ഇത്തവണ വഖഫ് ബില്‍ കൂട്ടപ്പൊരിച്ചിലിന് ഇടയാക്കുമെന്നുറപ്പ്.
സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ ഇന്ന് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം ചേര്‍ന്നു. വഖഫ് ഭേദഗതിയില്‍ സംയുക്തപാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ഏകപക്ഷീയ നിലപാടെടുത്തെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കും. തിങ്കളാഴ്ച മുതല്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് അഞ്ചാം തിയതി സഭ സമ്മേളിക്കില്ല.