കമല്‍ഹാസന്‍ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനെ സന്ദര്‍ശിച്ചു. കമല്‍ഹാസന്‍റെ വീട്ടിലെത്തിയാണ് ഉദയനിധി ചര്‍ച്ച നടത്തിയത്. രാഷ്ട്രീയവും കലയും സംബന്ധിച്ച് പല കാര്യങ്ങളും സംസാരവിഷയമായെന്ന് ഉദയനിധി പിന്നീട് ‘എക്സി’ല്‍ കുറിച്ചു. കമലിനോടുള്ള സ്നേഹവും ആദരവും പങ്കുവച്ചായിരുന്നു ട്വീറ്റ്. ഏറെക്കാലം നിലനില്‍ക്കുന്ന നല്ല ഓര്‍മയായിരിക്കും കൂടിക്കാഴ്ചയെന്ന് ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കമല്‍ഹാസനും പ്രതികരിച്ചു.
45 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്കുശേഷവും കമലിന്‍റെ രാജ്യസഭാപ്രവേശം സംബന്ധിച്ച് നേതാക്കള്‍ പ്രതികരിച്ചില്ല. തമിഴ്നാട് മന്ത്രി പി.കെ.ശേഖര്‍ ബാബുവും രണ്ടുദിവസം മുന്‍പ് കമല്‍ഹാസനെ കണ്ടിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഡിഎംകെ മുന്നണിയുടെ ഭാഗമായപ്പോള്‍, അടുത്ത് ഒഴിവുവരുന്ന രാജ്യസഭാസീറ്റ് കമല്‍ ഹാസന് നല്‍കുമെന്ന് ഉറപ്പുകൊടുത്തിരുന്നു. ജൂലൈയില്‍ തമിഴ്നാട്ടില്‍ നാല് രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇതില്‍ ഡിഎംകെ സഖ്യത്തിന് മൂന്ന് സീറ്റുകള്‍ ഉറപ്പാണ്.