തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരി മരിച്ചു. മൈക്കിൾ (60) ആണ് മരിച്ചത്. വാൽപ്പാറ ടൈഗർ വാലിയിൽ വൈകിട്ടോടെയാണ് അത്യാഹിതമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാൻ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൈക്കിളിനെ ആക്രമിക്കുകയായിരുന്നു. ആദ്യം വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും, പിന്നീട് പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.