ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ നേടിയ വെള്ളിമെഡലുകളുമായി സ്പോര്‍ട്സ് കൗണ്‍സിലിന് മുന്നില്‍ കായികതാരങ്ങളുടെ പ്രതിഷേധം.ബീച്ച് ഹാന്‍ഡ് ബോളില്‍ ഒത്തുകളിച്ചാണ് കേരളം മെഡല്‍ നേടിയതെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ പരാമര്‍ശത്തിലാണ് സമരം.അതേസമയം ഒത്തുകളി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഭയപ്പെടുത്തല്‍ വേണ്ടെന്നും മന്ത്രി അബ്ദുറഹിമാന്‍ പ്രതികരിച്ചു.
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ലഭിച്ച വെള്ളിമെഡലും ട്രോഫിയുമായാണ് ബീച്ച് ഹാന്‍ഡ് ബോള്‍ താരങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എത്തിയത്. ഫൈനലില്‍ ഹരിയാനയുമായി ഒത്തുകളിച്ചാണ് വെള്ളിമെഡല്‍ നേടിയെന്നായിരുന്നു മന്ത്രി വി. അബ്ദുറഹിമാന്‍റെ ആരോപണം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് കേരളത്തിന് വേണ്ടി മെഡല്‍ നേടിയവര്‍
പരിശീലനത്തിനുള്ള സഹായങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, വിമാനയാത്രപോലും അവസാന നിമിഷംവരെ അനിശ്ചിതത്വത്തിലായിരുന്നുമെഡല്‍ തിരിച്ചുനല്‍കുന്നവര്‍ നല്‍കട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ദേശീയഗെയിംസില്‍ ചില മല്‍സരങ്ങളില്‍ ഒത്തുതീര്‍പ്പെന്നതില്‍ ഉറച്ചുനില്‍ക്കുന്നു
ഇതോടെ കേരള ഒളിംപിക് അസോസിയേഷനും കായിക വകുപ്പും തമ്മിലുള്ള ഭിന്നതകള്‍ പുതിയ തലത്തിലേക്ക് പടരുകയാണ്.