വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയത് ചോദ്യം ചെയ്ത എ.പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിയമനങ്ങളിലെ മെറിറ്റ് ബോധ്യപ്പെടാത്തവരെ ബോധ്യപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറി. എം.സ്വരാജ് പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നുതന്നെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉദ്ദേശിച്ചതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തത വരുത്തി.
Read Also: ‘ചതി, വഞ്ചന, അവഹേളനം’; അതൃപ്തി പരസ്യമാക്കി പത്മകുമാര്‍
പുതിയതായി രൂപീകരിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് പാര്‍ട്ടി പദവികള്‍ നിശ്ചയിച്ചതിലെ അതൃപ്തിയില്‍ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞ പത്മകുമാര്‍ അച്ചടക്കം ലംഘിച്ചെന്നും നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പത്മകുമാറിനെ പോലെയുള്ള നേതാക്കള്‍ക്ക് മനസിലാകാത്തത് എന്തെന്നുമുള്ള ചോദ്യത്തിന് അത് പാര്‍ട്ടി ബോധ്യപ്പെടുത്തുമെന്നും മറുപടി. എം സ്വരാജ് അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പങ്കെടുക്കണമെന്ന് പറഞ്ഞത് പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന് തന്നെയെന്നും എം വി ഗോവിന്ദന്‍.
കരുവന്നൂരില്‍ ഇഡി വീണ്ടും രംഗപ്രവേശം ചെയ്യുന്നതിനെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനാണ് എന്നാണ് സിപിഎമ്മിന്‍റെ രാഷ്ട്രീയ ആരോപണം .
പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന പാര്‍ട്ടി യോഗങ്ങളാകും പരസ്യപ്രസ്താവനകളില്‍ നടപടികള്‍ സ്വീകരിക്കുക.