ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി മൂന്ന് സിഎജി റിപ്പോർട്ടുകൾ. വായുമലിനീകരണം നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് സിഎജി റിപ്പോര്‍ട്ട്. 2018-19നും 2020-21നും ഇടയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 46% മുതൽ 63% വരെ മാത്രമാണ് മലിനീകരണ പരിശോധനയ്ക്ക് വിധേയമായത്.
2009 മുതൽ ബസ് നിരക്ക് ഉയർത്തിയിട്ടില്ല. സ്ത്രീകൾക്കുള്ള സൗജന്യയാത്ര സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിഎജി റിപ്പോർട്ടുകൾ നിയമസഭയിൽവച്ചശേഷം അന്വേഷണത്തിന് ഉത്തരവിടാനാണ് ബിജെപി നീക്കം.