dindigul-blast-tamil-nadu

TOPICS COVERED

തമിഴ്നാട് ദിണ്ടിഗലില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍(59) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു. ഒരു മാസം മുൻപാണ് തമിഴ്നാട്ടിലെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. എൻഐഎ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ENGLISH SUMMARY:

Sabu John (59), a native of Kurali, Ponkunnam, Kottayam, was killed in an explosion in Dindigul, Tamil Nadu. Police estimate the body to be four days old. Sabu had leased a ploat for farming and had arrived in Tamil Nadu a month ago. Gelatin sticks and wires were found near the body. His brother stated that Sabu had not answered calls for a week. The NIA is currently investigating the site.