റീൽസ് താരം ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. വാഹനാപകടത്തിന് കാരണം മദ്യപാനമാണെന്നാണ് പൊലീസിന്റെ നിഗമനം. ജുനൈദിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രക്ത സാംപിൾ വിശദമായ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെയാണ് വാഹനാപകടത്തിൽ മരിച്ചത്. ജുനൈദ് അലക്ഷ്യമായി വാഹനം ഓടിച്ചതായി പരാതി ലഭിച്ചിരുന്നു. അപകടത്തിന് തൊട്ട് മുൻപാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചത്.
റോഡരികിൽ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരിയിൽനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്.