ചരിത്രമെഴുതി വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ ചരക്കുവിമാനം ഇതാദ്യമായി കാര്‍ഗില്‍ എയിര്‍സ്ട്രിപ്പിലിറങ്ങി. ഇതോടെ, പാക് അതിര്‍ത്തിയിലേക്ക് ഞൊടിയിടയില്‍ ചരക്ക് ഗതാഗതം സാധ്യമാകും. 9,700 അടി ഉയരത്തില്‍, ദുര്‍ഘടമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ എയര്‍ സ്ട്രിപ്പിലാണ് സി 17 ഗ്ലോബ് മാസ്റ്റര്‍ ഇറങ്ങിയത്.
കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സേന ലക്ഷ്യമിട്ട എയര്‍ സ്ട്രിപ്പില്‍ ബോയിങ്ങിന്‍റെ കൂറ്റന്‍ ചരക്കുവിമാനം ഇറക്കിയത് ശരിക്കും ഗെയിംചേഞ്ചറാണ്. 25 മുതല്‍ 35 ടണ്‍ വരെ ചരക്ക് വഹിക്കാന്‍ ശേഷിയുള്ളതാണ് C 17 ഗ്ലോബ് മാസ്റ്റർ. ഇതോടെ പാക് അതിര്‍ത്തിയിലേക്ക് അതിവേഗം ചരക്കുനീക്കം സാധ്യമാവും. മുന്‍പ് താരതമ്യേന ശേഷി കുറഞ്ഞ AN - 32, സി 130 ജെ ഹെര്‍ക്കുലീസ് എന്നീ ചരക്കുവിമാനങ്ങള്‍ കാര്‍ഗില്‍ എയര്‍ സ്ട്രിപ്പിലിറങ്ങിയിട്ടുണ്ട്. നിലവില്‍ ലേയിലെയും ശ്രീനഗറിലെയും വ്യോമതാവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സി 17 പ്രവര്‍ത്തിക്കുന്നത്.