AI generated image
രോഗിയുടെ കിടക്കയ്ക്കരികില്‍ നിറയെ ഓടിക്കളിക്കുന്ന എലികള്‍. മധ്യപ്രദേശിലെ ഒരു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് എലികള്‍ തമ്പടിച്ചത്. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ വിമര്‍ശനങ്ങളും ഏറുകയാണ്. ആശുപത്രിയിലെ വൃത്തിഹീനമായ സാഹചര്യമാണ് എലികള്‍ പെരുകാന്‍ കാരണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം സംഭവം ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മാറ്റമുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് തീരുമാനം എന്നാണ് റെസിഡന്‍റ് മെഡിക്കള്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ വ്യക്തമാക്കി.
മധ്യപ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി, സ്ഥലം എംഎല്‍എ, സീനിയര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയുടെ ഭാഗത്ത് ശക്തമായ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി തേടിയിട്ടുണ്ട്.