crime-hyd

TOPICS COVERED

കൃഷിയിടത്തിന് കാവല്‍ നിന്ന് പിതാവിന്  ഭക്ഷണവുമായി പോയ ബാലനെ കള്ളനെന്ന് തെറ്റിധരിച്ച് അയല്‍വാസി വെടിവച്ചു കൊന്നു . ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍  ജില്ലയിലെ  ബാബുപൂര്‍ ഗ്രാമത്തിലാണ് സംഭവം . കര്‍ഷകനായ  രാം ഖിലാവാന്‍റെ മകന്‍ രഞ്ജിത് കുമാറാണ് കൊല്ലപ്പെട്ടത്.  കാലികള്‍ കയറി കൃഷി നശിപ്പിക്കുത് തടയാന്‍ പുരയിടത്തിന് കാവല്‍ നില്‍ക്കുകായിരു്ിനു  രാംഖിലാവന്‍.  രാത്രിവൈകി അച്ഛന് ഭക്ഷണവുമായി എത്തിയതായിരുന്നു  രഞ്ജിത് കുമാര്‍ .  ഭക്ഷണം നല്‍കിയ ശേഷം  രഞ്ജിത്  കാലികളെ ഓടിക്കാനായി കൃഷിയിടത്തിലേക്ക്  ഇറങ്ങി . ഈ സമയം കള്ളനെന്ന്  തെറ്റിധരിച്ച് അയല്‍വാസിയായ  വീര്‍പാലും (53) മകന്‍  ആകാശും (26) വെടിയുതിര്‍ക്കുകയായിരുന്നു . വെടിയേറ്റ രഞ്ജിത് തല്‍ക്ഷണം മരിച്ചു 

രാംഖിലാവന്‍  അറിയിച്ചതിനെ തുടര്‍ന്ന് രാത്രി ഒന്നരയോടെ പൊലീസ്  കൃഷിയിടത്തിലെത്തി.  സംഭവത്തെ കുറിച്ച് പൊലീസിനോട്  രാംഖിലാവന്‍ പറഞ്ഞത് ഇപ്രകാരമാണ്.  "എന്‍റെ മകൻ  സ്കൂളിനടുത്ത് കന്നുകാലികളെ ഓടിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി ഒരു വെടിയൊച്ച കേട്ടു. ഉടൻതന്നെ എന്‍റെ മകൻ കരഞ്ഞ് സഹായത്തിനായി നിലവിളിക്കുകയായിരുന്നു. ഞാൻ ഭയന്ന് ഓടിച്ചെന്ന്  നോക്കി.  ഈ സമയം അവൻ വേദനകൊണ്ട് പുളയുകയായിരുന്നു.    എന്‍റെ അടുത്തേക്ക് നടക്കാൻ ശ്രമിച്ചെങ്കിലും  അപ്പോള്‍ തന്നെ നിലത്തു വീണു. ഞാൻ അവന്‍റെ അടുത്ത്  എത്തുമ്പോഴേക്കും   ജീവന്‍ നഷ്ടമായിരുന്നു."

ഗ്രാമത്തിലെ സ്കൂള്‍ മാനേജരാണ് വെടിയുതിര്‍ത്ത വീര്‍പാല്‍ . കള്ളനെന്ന് കരുതി വെടിവയ്ക്കുകായിരുന്നെന്നാണ് വീര്‍പാലും മകന്‍ ആകാശും പൊലീസിന് നല്‍കിയ മൊഴി.  ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്  മരിച്ച രഞ്ജിത് കുമാര്‍.രഞ്ജിത്തിന്‍റെ മരണം ഗ്രാമത്തെ ആകെ ദുഖത്തിലാക്കി. തെറ്റിധാരണയെ തുടര്‍ന്ന് വെടിയുതിര്‍ത്തതില്‍ ഒരു മനുഷ്യജീവന്‍  നഷ്ടമായതിലുള്ള ആശങ്ക  ഗ്രാമവാസികള്‍ക്കുണ്ട് . എന്തായാലും ശക്തമായനിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി 

ENGLISH SUMMARY:

A tragic incident occurred in BabuPur village, Shahjahanpur, Uttar Pradesh, where a 5th-grade boy was shot dead by a villager, Veerpal, and his son, Akash. Mistaking the child for a thief while he was delivering dinner to his father in the field, they opened fire. The police later found the boy’s body near the farmland and arrested both accused on murder charges.