ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്തതിന്‍റെ കാരണം ലോക്സഭയില്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകളെക്കുറിച്ചുള്ള റെയില്‍വെ മന്ത്രിയുടെ ഉത്തരം സഭയില്‍ ചിരിപടര്‍ത്തി, ഒപ്പം പ്രതിഷേധവും. കേന്ദ്ര ധനമന്ത്രിയുടെ നോക്കുകൂലി പരാമര്‍ശത്തെ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.
മറ്റ് രാജ്യങ്ങളിലെ ബഹിരാകാശ യാത്രികര്‍ മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ബന്ധപ്പെടുമ്പോഴും ഇന്ത്യയുടെ നിയുക്ത ബഹിരാകാശ യാത്രികരെ എന്തിന് ഒള്പ്പി്ക്കുന്നു എന്നായിരുന്നു ആര്‍ സുധയുടെ ചോദ്യം. തീവ്രപരിശീലത്തിന് തടസമുണ്ടാകാതിരിക്കാനെന്ന് മന്ത്രി ജിതേന്ദ്രസിങ്.
സുനിത വില്യംസിനെയും സംഘത്തെയും അഭിനന്ദിച്ച മന്ത്രി ഇന്ത്യന്‍ ബഹിരാകാശദൗത്യ പുരോഗതി ലോക്സഭയില്‍ വിശദീകരിച്ചു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുമോ എന്ന നേരെയുള്ള ചോദ്യമായിരുന്നു കെ.സി.വേണുഗോപാലിന്‍റേത്. എംടെക് ബിരുദധാരിയായ അശ്വിനി വൈഷ്ണവ്‍ എന്തുകൊണ്ട് കൂടുതല്‍ സ്റ്റോപ് അനുവദിക്കാനാവില്ല എന്നത് സാങ്കേതികകാരണങ്ങള്‍ സഹിതം വിശദീകരിക്കാന്‍ ശ്രമിച്ചു. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം. കോവിഡ് കാരണമല്ല സ്റ്റോപ്പുകള്‍ കുറച്ചതെന്നും ട്രാക്കുകളുടെ സുരക്ഷ കണക്കിലെടുത്താണെന്നും മന്ത്രി പറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തം. ഓണ്‍ലൈന്‍ വിഡിയോ ഗെയിമുകള്‍ ലഹരിമാഫിയ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് എം.കെ രാഘവന്‍ ചോദിച്ചു. 1097 ഓണ്‍ലൈന്‍ ഗെയിമിങ് സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി.