shafi-flight

വിമാനയാത്രാക്കൂലി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ഷാഫി പറമ്പിലിന്‍റെ സ്വകാര്യ ബില്‍. കേരളത്തില്‍നിന്നുള്ള അംഗങ്ങളെല്ലാം പ്രവാസികളുടെ ദുരിതമാണ് പ്രധാനമായും പങ്കുവച്ചത്. തിങ്കളാഴ്ച വ്യോമയാന മന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറയും.

സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെങ്കിലും നിരക്ക് നിയന്ത്രിക്കാന്‍ ഇടപെട്ടേ മതിയാവു എന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കുള്ള നിരക്കിന്‍റെ ഇരട്ടിയാണ് ദൂരം കുറവുള്ള കോഴിക്കോട്– ജിദ്ദ റൂട്ടില്‍ ഈടാക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ 80 ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ 98 ശതമാനവും പാവപ്പെട്ട തൊഴിലാളികളാണെന്നും അവരുടെ പ്രയാസം മനസിലാക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചപ്രകാരം ഡി.ജി.സി.എയ്ക്ക് അര്‍ധ ജുഡീഷ്യല്‍ പദവി നല്‍കണമെന്നും പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നല്ലെന്നും ഡീന്‍ കുര്യാക്കോസും പറഞ്ഞു. വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡുവിന്റെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച.

ENGLISH SUMMARY:

Kerala MP Shafi Parambil introduces a private bill in the Lok Sabha demanding flight fare regulation. MPs from Kerala highlighted the struggles faced by expatriates due to high ticket prices. The Civil Aviation Minister will respond to the discussion on Monday.