കേന്ദ്ര ആരോഗ്യമന്ത്രി-സംസ്ഥാന ആരോഗ്യമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തത. അടുത്തയാഴ്ച വീണാ ജോർജിനെ കാണുമെന്ന് ജെ.പി നഡ്ഡ മനോരമ ന്യൂസിനേട് പറഞ്ഞു. ഇക്കാര്യം നേരത്തെ വീണാ ജോർജിന് അറിയാവുന്നതാണ്. ഇന്നലെ കാത്തിരുന്ന വിവരം തനിക്ക് അറിയില്ല. ‘ആശാ’ വിഷയം ലോക്സഭയിൽ ഉന്നയിച്ച കെ.സി വേണുഗോപാലിനോട് തന്നെ ചേംബറിൽ വന്ന് കാണാൻ മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ വീണാ ജോര്‍ജ് പറഞ്ഞത് കല്ലുവച്ച നുണയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മനോരമ ന്യൂസിനോട്. ക്യൂബന്‍ സംഘവുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണ്. മന്ത്രി വീണയ്ക്ക് എംപിമാരുമായി ബന്ധപ്പെട്ടാലും കേന്ദ്രമന്ത്രിയെ കാണാമായിരുന്നു. പി.ആര്‍ വഴി മന്ത്രിയായ വീണയ്ക്ക് മന്ത്രിപദവിയുടെ മഹത്വം അറിയില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
അതിനിടെ വീണാ ജോര്‍ജിനെ പിന്‍തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. വീണാ ജോര്‍ജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങളോട് യോജിപ്പുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തോട് യോജിപ്പില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.