ഡല്‍ഹിയില്‍ ജഡ്ജി യസ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി . ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ ശീല്‍ നാഗു, ജി.എസ്. സന്ധ്‌വാലിയ, കര്‍ണാടക ഹൈക്കോടതി ജഡ‍്ജി അനു ശിവരാമന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ജുഡീഷ്യല്‍ ചുമതല നല്‍കുന്നത് വിലക്കി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം പരിഗണനയിലാണ്. അതിനിടെ ജസ്റ്റിസ് വര്‍മയുടെ വസതിയില്‍നിന്ന് പണം കണ്ടെത്തിയില്ല എന്നു പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് വിശദീകരിച്ചു. ഇന്നലെ വാര്‍ത്താ ഏജന്‍സിയാണ് പണം കണ്ടെത്തിയില്ലെന്ന് ഗാര്‍ഗിനെ ഉദ്ധരിച്ച് അറിയിച്ചത്.
യശ്വന്ത് വര്‍മയ്ക്കെതിരെ 2018 ല്‍ സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത വഞ്ചനാകേസിന്‍റെ വിശദാംശങ്ങളും പുറത്തുവന്നു. സിംഭാവോയി പഞ്ചസാര മില്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന കേസിലാണ് സ്ഥാപനത്തിന്‌റെ നോണ്‍ എക്സിക്യുട്ടീവ് ഡയര്കടറായിരുന്ന വര്‍മ ഉള്‍പ്പെടെ മേധാവികളെ പ്രതിചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം അന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു.