കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്സിങ് വിദ്യാര്ഥികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. കൊല്ലം കടയ്ക്കല്‍ സ്വദേശി അല്‍ത്താഫ് അലി, മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് യാസീന്‍ എന്നിവരാണു മരിച്ചത്. മടത്തറ കല്ലായില്‍ സ്വദേശി നബീലിനെ ഗുരുതര പരുക്കുകളോടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ രാത്രി നോമ്പെടുക്കുന്നതിനു മുന്നോടിയായി ഭക്ഷണം കഴിച്ചുവരുന്നതിനിടെ ചിത്രദുര്‍ഗ ജെ.സി.ആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ച് മൂവരും സഞ്ചരിച്ചിരുന്ന ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.