വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ മുസ്‌ലിംകളും സുരക്ഷിതരെന്ന് യോഗി. "നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല. ഇതിന് ബംഗ്ലാദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.