ഡല്‍ഹിയില്‍ വസീറാബാദില്‍ ഒന്‍പതാംക്ലാസുകാരനെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്‍ച മിലന്‍ വിഹാറിലായിരുന്നു ക്രൂരകൃത്യം. വീടിനുസമീപം വച്ച് സുഹൃത്തുക്കളായ മൂന്നുപേര്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭല്‍സ്വ തടാകത്തിന് സമീപം ഒഴിഞ്ഞ സ്ഥഴത്തെത്തിച്ചശേഷം കുത്തിക്കൊലപ്പെടുത്തി.
തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.