ഫയല്‍ ചിത്രം
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ടുശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 53 ശതമാനത്തില്‍നിന്ന് 55 ശതമാനമായാണ് ഡി.എ. ഉയര്‍ത്തിയത്. ജനുവരി ഒന്നുമുതല്‍ വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. 6000 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് രണ്ട് വലിയ പദ്ധതികളും മന്ത്രിസഭ അംഗീകാരം നല്‍കി. 6282 കോടി ചെലവുവരുന്ന കോസി– മേച്ചി നദീസംയോജനവും 3712 കോടി രൂപ ചെലവില്‍ പറ്റന– നാസാറാം നാലുവരി പാതയ്ക്കുമാണ് അംഗീകാരം നല്‍കിയത്.