ഗുജറാത്തിലെ ജാംനഗറിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ ജഗ്വാർ യുദ്ധവിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു . മറ്റൊരു പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു. ജാംനഗറിന് 14 കിലോമീറ്റർ അകലെ സുവർധ ഗ്രാമത്തിന് സമീപം രാത്രിയാണ് അപകടം. വിമാനം പൂർണമായും കത്തിയമർന്നു. ആദ്യം എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം വ്യക്തമല്ല. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജഗ്വാർ യുദ്ധവിമാനം അപകടത്തിൽ പെടുന്നത്. കഴിഞ്ഞ മാസം 8 ന് ഉണ്ടായ അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം തുടങ്ങി.