യു.എസ് ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനോട് ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ. തീരുവ വര്‍ധന തിരിച്ചടിയല്ലെന്നും വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ചര്‍ച്ച തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
യു.എസിന്‍റെ തീരുവ വര്‍ധനയോട് കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം. തല്‍ക്കാലം പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ എടുക്കില്ല. വ്യാപാരക്കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം. മാത്രമല്ല, 26 ശതമാനം തീരുവ എന്നത് വലിയ തിരിച്ചടിയല്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യ– യു.എസ്. ചര്‍ച്ച സമ്പൂര്‍ണ പരാജയമാണെന്നും ഡോണള്‍ഡ് ട്രംപ് എന്ന വ്യവസായി ഇന്ത്യയെ കുരുക്കിയെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
തീരുവ വര്‍ധിപ്പിച്ചതും ഇന്ത്യന്‍ വിദ്യാര്‍ഥികളെ പുറത്താക്കിയതും രാജ്യത്തിനെതിരായ നീക്കമാണെന്നും സര്‍ക്കാര്‍ നിശബ്ദത തുടരുന്നുവെന്നും മനീഷ് തിവാരിയും കുറ്റപ്പെടുത്തി.