എം.എ.ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും. ബംഗാള്‍ ഘടകവും അശോക് ധവ്ളയും എതിര്‍ത്തെങ്കിലും ബേബിയെ ആക്കാന്‍ പി.ബിയില്‍ ധാരണ. അന്തിമതീരുമാനം ഇന്ന് കേന്ദ്രകമ്മിറ്റിയിലുണ്ടാകും. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം.
എംഎ ബേബി, അശോക് ധവ്ള, ആന്ധ്രയിൽനിന്നുള്ള ബി.വി.രാഘവുലു, ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീം എന്നിവരും ജനറല്‍സെക്രട്ടറി പദത്തിലേക്കുള്ള സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാൽ, വിശാല മതനിരപേക്ഷ ജനാധിപത്യസഖ്യം വേണമെന്ന നിലപാടിനെ എതിർത്തതും ആന്ധ്ര ഉൾപാർട്ടി പ്രശ്നങ്ങളും രാഘവുലുവിനു പ്രതികൂല ഘടകങ്ങളായി. അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ ശ്രദ്ധിക്കാനാണു സലീമിനു താൽപര്യം.
പൊളിറ്റ് ബ്യൂറോയിൽനിന്നു പ്രായപരിധി കാരണത്താൽ വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി എന്നിവരുടെ സേവനം തുടർന്നും പ്രയോജനപ്പെടുത്താൻ എന്തുസംവിധാനമാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നു വ്യക്തമാകേണ്ടതുണ്ട്. പ്രായപരിധി കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയായതിനാൽ പിണറായി വിജയന് പിബിയിൽ തുടരാൻ ഇളവു നൽകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.