karnataka-thozhilurapp

TOPICS COVERED

പുരുഷന്‍മാര്‍ സാരിയുടുത്ത് മുഖം പാതി  മറച്ചു ഫോട്ടോക്ക് പോസ് ചെയ്യുക.  തുടര്‍ന്ന് ആ ഫോട്ടോ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് പണം തട്ടുക.   പെണ്‍വേഷം കെട്ടിയ പുരുഷന്‍മാരാണ് കര്‍ണാടകയിലെ തൊഴിലുറപ്പ്  തട്ടിപ്പിന്‍റെ പുതിയ മുഖം.

കര്‍ണാടകയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കല്യാണ കര്‍ണാടക മേഖലയിലെ യാദിഗിറില്‍ നിന്നാണു പുതിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യാദിഗിര്‍ ജില്ലാ പഞ്ചായത്ത്  തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്താനുള്ള നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സര്‍വീസ് പരിശോധിച്ചപ്പോഴാണു സാരിയണിഞ്ഞ പുരുഷ തൊഴിലാളികളെ കണ്ടെത്തിയത്. സ്ത്രീകളുടെ പേരില്‍ തൊഴില്‍കാര്‍ഡ് റജിസ്റ്റര്‍ ചെയ്ത ശേഷമാണ് തട്ടിപ്പ്. ജോലി ചെയ്തതായി കാണിക്കാന്‍ മൊബൈല്‍ ആപ്പില്‍ ഫോട്ടോ അപ് ലോഡ്  ചെയ്യണം. ഇതിനായാണു പുരുഷന്‍മാരെ വേഷം കെട്ടിച്ചത്. ഇപ്രകാരം മൂന്നുലക്ഷം രൂപം തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്.

തട്ടിപ്പിനു പിന്നില്‍ കരാറെടുത്ത ഏജന്‍സി?

കര്‍ണാടകയില്‍ തൊഴിലുറപ്പ് പദ്ധതി  നിയന്ത്രിണവും നിര്‍വഹിണവും  പഞ്ചായത്തിന്‍റെ ചുമതലയിലാണ്. എന്നാല്‍ ഫോട്ടോകള്‍ പുറത്തുവന്നതോടെ പഞ്ചായത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു. തൊഴിലാളികളുടെ ഹാജറും ഫോട്ടോയും  ആപ്പില്‍ അപ് ലോഡ് ചെയ്യാനുള്ളജോലി പുറം കരാര്‍ നല്‍കിയതാണന്നും അവരാണു തട്ടിപ്പിനു പിന്നിലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. 

സംസ്ഥാനത്ത് ഏറ്റവും ചൂട് അനുഭവപ്പെടുന്ന വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഒന്നാണു യാദിഗിര്‍. വേനല്‍ തുടങ്ങുന്നതോടെ ആളുകള്‍ കൃഷിപ്പണികളൊക്കെ നിര്‍ത്തി നിര്‍മാണ ജോലികള്‍ക്കായി കൂട്ടത്തോടെ ബെംഗളുരുവിലേക്കും ഹൈദരാബാദിലേക്കും പോകും. തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ഇങ്ങനെ ജോലിതേടിപോകുന്നവരുടെ കൂട്ടത്തിലുണ്ട്. ഇതുമനസിലാക്കിയാണു തട്ടിപ്പെന്നാണു സൂചന. ജില്ലാ പഞ്ചായത്തിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Men drape sarees, pose as women to claim MGNREGA benefits in Karnataka