ശക്തമായ നടപടികളും ബോധവൽക്കരണവും  നടത്തിയിട്ടും ദേശീയ വനിതാ കമ്മിഷന് ലഭിക്കുന്ന പരാതികളിൽ മാറ്റമില്ല. ഈ വർഷം ഇതുവരെ ലഭിച്ചത്  12,600 പരാതികൾ.  ഏറ്റവും കൂടുതൽ പരാതികൾ യുപിയിൽ നിന്നാണ്. 66 പരാതികളാണ് കേരളത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

ദേശീയ വനിതാ കമ്മീഷൻ  പുറത്തുവിട്ടിട്ടുള്ള ലഭിച്ച പരാതികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഈ വർഷം ഇതുവരെ ലഭിച്ചതു 12,600 പരാതികൾ. 2023ൽ ആകെ 28,811 പരാതികളാണ് രജിസ്റ്റർ ചെയ്തിരുന്നത്.

 പതിവുപോലെ കൂടുതൽ പരാതികൾ യുപിയിൽ നിന്ന് തന്നെ 6,470. തൊട്ടുപിന്നിൽ ഡൽഹി 1,113. 762 പരാതികളുമായി മഹാരാഷ്ട്രയാണ് മൂന്നാമത്. ബിഹാർ–  584, മധ്യപ്രദേശ്–  514, ഹരിയാന– 506, രാജസ്ഥാൻ– 408, തമിഴ്‌നാട്– 301, പശ്ചിമ ബംഗാൾ– 306, കർണാടക– 305 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. 66 പരാതികളുമായി പട്ടികയിൽ ഏറെ താഴെയാണ് കേരളം. 

പരാതികളിൽ 3544 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടാണ്. സ്ത്രീധന പീഡനത്തെക്കുറിച്ചാണു 1957 എണ്ണം. 817 പീഡന പരാതികളും 657 ബലാത്സംഗശ്രമവുമായി ബന്ധപ്പെട്ട പരാതികളും ദേശീയ വനിതാ കമ്മീഷന് ലഭിച്ചിട്ടുണ്ട്. പോലീസ് നിസ്സംഗത ക്കെതിരായി 518 പരാതികളാണ് കമ്മീഷനിൽ എത്തിയിട്ടുള്ളത്. ശക്തമായ നടപടികളും ബോധവൽക്കരണവും തുടർന്നിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറവുണ്ടാകാത്തത് ആശങ്കാജനകമാണെന്നാണ്  വിലയിരുത്തൽ. 

ENGLISH SUMMARY:

National Commission For Womens Data Shows Violence Against Women Are Increasing