ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത്. ബിജെപി നേതാക്കളായ പി.ആര്.ശിവശങ്കരന്, സന്ദീപ് വച്സ്പതി എന്നിവരുടെ പരാതിയിലാണ് നീക്കം. അതേ സമയം വനിതാ കമ്മിഷന്റേത് രാഷട്രീയപ്രേരിത നടപടിയെന്ന് സി.പി.ഐ നേതാവ് ആനി രാജ കുറ്റപ്പെടുത്തി.