supreme-court-against-bulld

വിവിധ സംസ്ഥാനങ്ങളിലെ ‘ബുള്‍ഡോസര്‍ രാജ്’ തടഞ്ഞ് സുപ്രീംകോടതി. അടുത്തമാസം ഒന്നുവരെ കോടതി അനുമതിയില്ലാതെ പൊളിക്കല്‍ നടപടി വേണ്ടെന്ന് ഉത്തരവ്. ബുള്‍ഡോസര്‍ രാജിനെതിരായ ഹ‍ര്‍ജികളിലാണ് ഇടക്കാല ഉത്തരവ് ഉത്തരവ്. എന്നാല്‍ അനധികൃത നിര്‍മാണം ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് ഉത്തരവ് ബാധകമല്ല. ഉദ്യോഗസ്ഥ സംവിധാനം ജ‍ഡ്ജി ചമയരുതെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിക്കാനാകില്ല കേന്ദ്രം നിലപാടെടുത്തു.

ഉദ്യോഗസ്ഥ സംവിധാനം ജ‍ഡ്ജി ചമയരുത്

 

പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നു സുപ്രീം കോടതി ചൂണ്ടികാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. സർക്കാരുകൾ ബുൾഡോസർ രാജ്‌ നടപ്പാക്കുന്നത്‌ നിയമങ്ങൾക്ക്‌ മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത്‌ കൊണ്ട്‌ ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചുനിരത്തുന്നത്‌ നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ബുൾഡോസർ രാജിന്‌ എതിരെ ഈ മാസത്തിൽ മൂന്നാം തവണയാണ്‌ സുപ്രീം കോടതി ആഞ്ഞടിക്കുന്നത്‌.

ENGLISH SUMMARY:

The Supreme Court has temporarily stopped Bulldozerraj