modi-rjd-new

ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ജയിലില്‍ ഇടുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറ്റുപിടിച്ച് പ്രതിപക്ഷം .  പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തുന്നതെന്ന് തെളിഞ്ഞെന്ന് തേജ്വസി യാദവ് ആരോപിച്ചു.   പ്രതിപക്ഷത്തിന് എതിരായ പ്രധാനമന്ത്രിയുടെ മുജ്റ നൃത്ത പരാമര്‍ശവും വിവാദത്തിലായി.

 

ഏഴാംഘട്ട പ്രചാരണത്തില്‍ ബിഹാറിലെ തിരഞ്ഞെടുപ്പ് റാലികളിലാണ് തേജ്വസി യാദവിനെ ജയില്‍ ഇടുമെന്ന് പരോക്ഷമായി  പ്രധാനമന്ത്രി  പ്രഖ്യാപിച്ചത് .  ജോലിക്ക് നല്‍കാന്‍ പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിച്ചവരുടെ നാളുകള്‍ എണ്ണപ്പെട്ടെന്നായിരുന്നു  മോദിയുടെ പരാമര്‍ശം.  ഹെലികോപ്റ്ററിലുള്ള കറക്കം കഴിഞ്ഞാല്‍ , അവര്‍ക്ക് ജയിലിലേക്കുള്ള വഴി അന്തിമമാക്കുമെന്ന് മോദി പ്രസംഗിച്ചു. തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശം പ്രതിപക്ഷം ഏഴാം ഘട്ടത്തില്‍ ആയുധമാക്കുകയാണ്. അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് വ്യക്തമായെന്ന് തേജ്വസി തിരിച്ചടിച്ചു.  ജയിലിലുടമെന്ന്  ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് മോദി ബിഹാറിലേക്ക് വരുന്നതെന്ന്  തേജ്വസി ആരോപിച്ചു. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും മോദി തകര്‍ത്തുവെന്ന് തേജസ്വി.

തേജസ്വി ജയിലിടുമെന്ന് മോദിക്ക് എങ്ങനെ പറയാനാകുമെന്ന് രാജ്യസഭാംഗം കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്ത് നിയമപ്രക്രിയ ഉണ്ടെന്നും , അന്വേഷണ ഏജന്‍സികള്‍ മോദിയുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ കുറ്റസമ്മതമാണെന്നും സിബല്‍ വിമര്‍ശിച്ചു.  മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യിട്ട് ഇന്ത്യ സഖ്യം മുജ്റ നൃത്തം കളിക്കുമെന്ന് മോദിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. മുഗല്‍ രാജാക്കന്‍മാരു‍ടെ കാലത്തുണ്ടായിരുന്ന  പൊതുവേദിയില്‍ അവതരിപ്പിക്കാത്ത നൃത്തമാണ് മുജ്റ. ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ ഇത്തരത്തില്‍ ഭാഷ ഉപയോഗിക്കാന്‍ കഴിയുന്നുവെന്ന് നരേന്ദ്രമോദിക്കയച്ച കത്തില്‍ തേജസ്വി യാദവ് ചോദിച്ചു . മോദിക്കെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

ENGLISH SUMMARY:

Opposition criticizes Prime Minister's speech that Tejashwi Yadav will be jailed